പോലീസ് ഡിപ്പാർട്മെന്റിനൊപ്പം കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേവി ഫാർമയും ബാലഗോപാലും

കഠിനാധ്വാനം കൊുണ്ടുമാത്രം സ്വന്തമായി  ബിസിനസ്‌ സാമ്രാജ്യം പടുത്തുയർത്തിയ, ആ രംഗത്ത്‌  പതിറ്റാണ്ടുകളായി കിരീടമുറപ്പിച്ച കെ എസ് ബാലഗോപാൽ.ദേവി ഫാർമ എന്ന സംരംഭം  ബാലഗോപാലിന്റെ പേര് ചേർത്ത് മാത്രമേ ഏവർക്കും വായിക്കാനാകൂ.

ബാലഗോപാൽ എന്ന കഠിനാധ്വാനിയായ മനുഷ്യന്റെ സമർപ്പണബുദ്ധിയും ദീർഘദർശനവുമാണ്‌ ദേവി ഫാർമ.അച്ഛൻ നൽകിയ 10000 രൂപയിൽ തുടങ്ങിയ സംരംഭം ഇന്ന്‌ മൂന്നു കമ്പനികളിലായി 200 കോടിക്ക്‌ മുകളിൽ വാർഷിക വിറ്റുവരവുളള ബിസിനസ്‌ സാമ്രാജ്യമായി മാറി.അല്ലെങ്കിൽ ബാലഗോപാൽ വലിയൊരു ബിസിനസ് സാമ്രാജ്യമാക്കി മാറ്റി എന്ന് പറയുന്നതാകും ശരി.

കെ എസ് ബാലഗോപാൽ

ഈ വലിയ നേട്ടങ്ങൾക്കിടയിലും തിരക്കുകൾക്കിടയിലും നന്മ വറ്റാത്തൊരു മനസിന്റെ ഉടമ കൂടിയാണ് ബാലഗോപാൽ എന്ന് തെളിയിക്കുകയാണ് ഈ കൊവിഡ് കാലം. .ലോകം മുഴുവൻ ഒരു മഹാമാരിക്ക് മുന്നിൽ അടിപതറി നിൽക്കുന്ന സമയമാണിത്.ചെറിയ സഹായങ്ങൾ പോലും വലിയ ആശ്വാസമാകുന്ന കാലം.ഈ കൊവിഡ്  കാലത്ത് കേരള പോലീസ് ഡിപ്പാർട്മെന്റിനൊപ്പം കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടെ നില്ക്കാൻ ബാലഗോപാലിലൂടെ  ദേവി ഫാർമയ്ക്കായി.

മെഡിക്കൽ റെപ്പിൽ നിന്ന് ദേവി ഫാർമാ എന്ന മഹാ സാമ്രാജ്യം ബാലഗോപാൽ കെട്ടിപൊക്കിയത് ഓരോരുത്തർക്കും പാഠമാണ്.ഏതു പ്രതിസന്ധിഘട്ടത്തെയും അനായാസം തരണംചെയ്ത് മുന്നേറാം എന്നാണ്  ദേവി ഫാർമ ഉടമ ബാലഗോപാലിന്റെ വിജയകഥ നമുക്ക് പറഞ്ഞു തരുന്നത്.

ആദ്യം ഡിസ്‌ട്രിബ്യൂഷന്‌ ഉപയോഗി ച്ചത്‌ തന്റെ അപ്പൂപ്പന്റെ റോബിൻഹുഡ്‌ സൈക്കിളാണ്‌. പിന്നീട്‌ വിജയ്‌ സൂപ്പർ സ്‌കൂട്ടറെടുത്തു. ഡിസ്‌ട്രിബ്യൂഷന്‌ വേണ്ടി  പ്രത്യേകം ആദ്യമായി സ്വന്തമാക്കിയ വാഹനം ഒരു മാരുതി ഓമ്‌നി വാനാണ്‌. മാരുതി വാനിൽ മരുന്ന്‌ സപ്ലൈ  ചെയ്യാമെന്ന്‌ തെളിയിച്ചതും ബാലഗോപാലാണ്‌.അതെ ആൾ തന്നെയാണ് പിന്നീട  1.20 കോടി രൂപ മുടക്കി വാങ്ങിയ കാറിന്റെ ഫാന്‍സി നമ്പരിനായി  31 ലക്ഷം രൂപ ചെലവിട്ടത് .

ഇത്തരം ഇഷ്ടങ്ങളും ഭ്രമങ്ങളുമൊക്കെയുള്ള ബാലഗോപാൽ കോവിഡ് പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു എന്നത് കൗതുകകരമായി തോന്നാം .മാനുഷികമായ ഇടപെടൽ കൊണ്ടാണ് ബാലഗോപാലും ദേവി ഫാർമയും മലയാളിക്ക് പ്രിയപ്പെട്ടതാകാൻ കാരണവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News