മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,923 പുതിയ കൊവിഡ് കേസുകളും 695 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 53,09,215 ആയി ഉയർന്നു.

മരണസംഖ്യ 79,552 ആയി രേഖപ്പെടുത്തി. 53,249 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇത് വരെ സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 47,07,980. നിലവിൽ 5,19,254 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിൽ 1657 പുതിയ കേസുകളും 62 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 14,138 ആയി ഉയർന്നു. 2572 പേർക്ക് അസുഖം ഭേദമായി. നഗരത്തിൽ രോഗികളുടെ എണ്ണം 6,85,705 ആയി. ഇത് വരെ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് രോഗമുക്തി നേടിയവർ 6,31,982. നിലവിൽ 37,656 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News