
ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികൾ മരിയ്ക്കാനിടയായത് ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്.മെഡിക്കൽ ഓക്സിജന്റെ ലഭ്യതയിലും വിതരണത്തിലും ഉണ്ടായ ചില പ്രതിസന്ധികളാണ് രോഗികളുടെ മരണത്തിനിടയാക്കിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
വിഷയത്തിൽ ഹൈക്കോടതി അന്വേഷണം നടത്തണമെന്ന് പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലാണ് രോഗികൾ മരിക്കാനിടയായത്.വെള്ളിയാഴ്ച പുലർച്ചെ രണ്ടിനും രാവിലെ ആറ് മണിക്കുമിടയിൽ 13 രോഗികളാണ് മരിച്ചത്. വ്യാഴാഴ്ച 15 രോഗികളും ബുധനാഴ്ച 20 രോഗികളും ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചു. ചൊവ്വാഴ്ച 26 പേരുടെ ജീവനും നഷ്ടപ്പെട്ടിരുന്നു.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here