സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കടലാക്രമണം വലിയ നാശം വിതച്ചു. ആയിരത്തോളം വീട്ടില്‍ വെള്ളം കയറി. നിരവധി വീടും റോഡുകളും തകര്‍ന്നു.
കൊല്ലം ആലപ്പാട് പഞ്ചായത്തില്‍ മൂന്നു വീട് തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തിരുവനന്തപുരത്ത് പൊഴിയൂര്‍, അഞ്ചുതെങ്ങ്, പൂന്തുറ, വലിയതുറ എന്നിവിടങ്ങളിലായി ഇരുനൂറോളം വീട്ടില്‍ വെള്ളം കയറി. എറണാകുളത്ത് ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം അതിരൂക്ഷമായി.
ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മൂന്ന് ശ്രീലങ്കന്‍ ബാര്‍ജടക്കം ആറ് കപ്പല്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. സംസ്ഥാന വ്യാപകമായി ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതസേമയം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി. ശനിയാഴ്ചയോടെ ‘ടൗട്ടെ’ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം.
അതിതീവ്ര ന്യൂനമര്‍ദം നിലവില്‍ കണ്ണൂര്‍തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെയാണ്. ചുഴലിക്കാറ്റാകുമ്പോള്‍ 100 കിലോ മീറ്റര്‍വരെ വേഗമുണ്ടാകും. തുടര്‍ന്ന് വടക്ക്, വടക്ക്- -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ചൊവ്വാഴ്ച പുലര്‍ച്ചയോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷ.
Get real time update about this post categories directly on your device, subscribe now.