മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമം. പെരിന്തല്‍മണ്ണയില്‍ സ്‌കാനിങ്ങിനായി കൊണ്ടുപോവുമ്പോള്‍ സ്വകാര്യ ആംബുലന്‍സിലെ അറ്റന്‍ഡറാണ് യുവതിയെ ഉപദ്രവിച്ചത്.

ഏപ്രില്‍ 27 ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പ്രതികരിക്കാന്‍ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി.

സംഭവത്തില്‍ പ്രതി പുലാമന്തോള്‍ സ്വദേശി പ്രശാന്ത് പൊലീസ് കസ്റ്റഡിയിലായി. വണ്ടൂര്‍ സ്വദേശിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂര്‍ സ്വദേശിനി. ഏപ്രില്‍ 27-ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News