ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ മലയാളി നഴ്സ് രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മതിയായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ നഴ്‌സ് കൊല്ലം നെട്ടയം സ്വദേശിനി രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം നോര്‍ക്കയാണ് മൃതദേഹം യുപിയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചത്.

രഞ്ചുവിനെ ജീവനോടെ നാട്ടിലെത്തിക്കണമെന്നായിരുന്ന ആഗ്രഹം നടന്നില്ല പക്ഷെ ചേതനയറ്റ ശരീരമെങ്കിലും എത്തിക്കാനായതില്‍ സംതൃപ്തിയുണ്ടെന്ന് രജിത പറഞ്ഞു.

കഴിഞ്ഞ മാസം 17 നാണ് കൊവിഡ് ബാധിതയായതെന്നും തനിക്ക് നല്ല ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥക്ക് മുമ്പ് രഞ്ചു സഹോദരി രജിതക്കയച്ച സന്ദേശത്തില്‍ പറയുന്നു.

ഗ്രേറ്റ് നോയിഡ ആശുപത്രിയില്‍ നഴ്‌സായി സേവനം തുടങ്ങി 2 ആഴ്ച പിന്നിട്ടപ്പോള്‍ രഞ്ചുവിന് കൊവിഡ് ബാധിച്ചിരുന്നു. 26 ദിവസത്തെ പോരാട്ടത്തിനിടെ രഞ്ചു മരണത്തിന് കീഴടങ്ങി.

ആദ്യം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീടാണ് ആരോഗ്യ നില വഷളായതെന്ന് സഹോദരി രജിത കൈരളി ന്യൂസിനോട് പറഞ്ഞു.
രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രഞ്ചുവിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News