ക്യാന്‍സറിനോട് പടപൊരുതി ഒടുവില്‍ നന്ദു മഹാദേവ യാത്രയായി

ക്യാന്‍സറിനോട് പടപൊരുതി ഒടുവില്‍ നന്ദു മഹാദേവ യാത്രയായി. കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് നന്ദു.

കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ‘അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു.

രോഗത്തെ ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ  അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News