യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങള്‍: എ വിജയരാഘവന്‍

യു.ഡി എഫിന്റെ രാഷ്ട്രീയ അജണ്ട നിര്‍ണയിക്കുന്നത് വലതുപക്ഷ മാധ്യമങ്ങലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. മാധ്യമങ്ങളുടെ പ്രതിലോമ അജണ്ടക്കെതിരെ ബദല്‍ ഉയര്‍ന്നുവരണം. തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്കും തിരിച്ചടി നേരിട്ടു.

മാധ്യമങ്ങള്‍ എന്തുകൊണ്ട് ആത്മപരിശോധനക്ക് തയാറാകുന്നില്ലെന്ന് ചോദിച്ച അദ്ദേഹം സര്‍ക്കാരിനെതിരായ പ്രതി പക്ഷ ഗൂഢാലോചനയില്‍ മാധ്യമങ്ങളും പങ്കാളികളായി എന്നും വ്യക്തമാക്കി.

നെറികെട്ട വ്യക്തിഹത്യക്കും മാധ്യമങ്ങള്‍ തയാറായി. കേന്ദ്ര ഏജന്‍സികളുടെ കുത്തിത്തിരിപ്പുകള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനിന്നു. ശബരിമല വിഷയം കുത്തിപ്പൊക്കാന്‍ ആവേശം കാണിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാരെ മാധ്യമങ്ങള്‍ മനുഷ്യരായി കണ്ടില്ല. ബിജെപിയെ മൂന്നാം ശക്തിയായി ചിത്രീകരിച്ചു. മാധ്യമ അജണ്ട പ്രതിരോധിക്കുന്നതില്‍ ദേശാഭിമാനിയും കൈരളിയും പ്രശംസാര്‍ഹമായ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News