തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും; നിരവധി വീടുകള്‍ തകര്‍ന്നു

തൃശൂരില്‍ കഴിഞ്ഞ രാത്രിയിലുണ്ടായത് ശക്തമായ കാറ്റും മഴയും. കനത്ത മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നഗരത്തില്‍ പല ഇടങ്ങളിലും വൈദ്യുതി മുടങ്ങി. ഇരിങ്ങലാക്കുടയില്‍ പല ഇടങ്ങളില്‍ മരം വീണു വൈദ്യുതി കമ്പികള്‍ പൊട്ടി. എനമാക്കല്‍ റെഗുലേറ്ററിന്റെ ഷട്ടര്‍ തുറന്നിട്ടുണ്ട്.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത് 105 പേരെയാണ്. അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് കനത്ത മഴയിലും കടല്‍ക്ഷോഭത്തിലും വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കടലാക്രമണം വലിയ നാശം വിതച്ചു. ആയിരത്തോളം വീട്ടില്‍ വെള്ളം കയറി. നിരവധി വീടും റോഡുകളും തകര്‍ന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News