ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ; ഇതും കരുതലിന്റെ മാതൃക

ക്വാറന്റൈനിലായ ഒരു വീട്ടിലെ പത്ത് പേര്‍ക്ക് ഭക്ഷണം തയാറാക്കി നല്‍കി ഡിവൈഎഫ്‌ഐ. പുറത്തു നിന്നും ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ സഖാക്കള്‍ അവരവരുടെ വീടുകളില്‍ ആഹാരം പാചകം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഭക്ഷണം എത്തിച്ചു നല്‍കിയപ്പോള്‍ സഖാവിനോട് സഹായം ആവശ്യപ്പെട്ട വീട്ടുകാര്‍ ചോദിച്ചത് ഈ സഹായത്തിന് എന്തു പ്രതിഫലമാണ് വേണ്ടത് എന്നായിരുന്നു.

ഡിവൈഎഫ്‌ഐ സഖാക്കള്‍ ആവശ്യ സമയത്തിന് പിരിവിനു വരുമ്പോള്‍ അവരുടെ കയ്യില്‍ താങ്കള്‍ക്ക് കഴിയുന്നത് കൊടുത്ത് സഹായിച്ചാല്‍ മതിയെന്നായിരുന്നു അതിനുള്ള മറപടിയെന്നും ഡിവൈഎഫ്‌ഐ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാവിലെ പ്രദേശത്തെ കോവിഡ് രോഗികൾക്കുള്ള മരുന്നും അവശ്യ സാധനങ്ങളും വിതരണം ചെയ്ത് കഴിഞ്ഞ ശേഷം കനത്ത മഴയായിരുന്നു.
ഉച്ചവരെ മഴ നീണ്ടു, ഈ സമയത്താണ് മേഖല പ്രസിഡന്റ് രാമദാസ് ന്റെ ഫോണിലോട്ട് ഒരു കാൾ വരുന്നത്…
ഇടറിയ ശബ്ദത്തിൽ മറുപ്പുറത്തുനിന്നും അദ്ദേഹം ചോദിച്ചു… “സഖാവെ, 10 ആൾക്കുള്ള ഭക്ഷണം കിട്ടാൻ വഴിയുണ്ടോ….” അദ്ദേഹത്തിന്റെ അച്ഛമ്മ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്ന സമയമാണ്. വീട്ടിലെ മുഴുവൻ ആൾക്കാരും ക്വാറന്റൈനിലാണ് പുറത്തിറങ്ങാൻ സാധ്യമല്ല , പുറത്ത് ഹോട്ടലിലും മറ്റുമായി അദ്ദേഹം ഒരുപാട് ചോദിച്ചു, എവിടെനിന്നും ഭക്ഷണം കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് സഖാവിനെ തേടിയുള്ള ഈ സഹായം വന്നിരിക്കുന്നത്.
സഹായ വിളി കേട്ടതും DYFI ബ്ലോക്ക്‌ സെക്രട്ടറി പ്രശാന്തേട്ടനുമായി സംസാരിച്ചു, സഹായം ചോദിച്ചു വിളിച്ച ആൾടെ പ്രദേശത്തെ DYFI സഖാക്കൾക്കും പോസറ്റീവ് ആയി
ഇരിക്കുകയാണ്.
മറ്റൊന്നും ചിന്തിക്കാതെ സഖാവ് രാമദാസ് ന്റെ നേത്രത്വത്തിൽ, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ചുണ്ടേക്കാട് DYFI സഖാക്കൾ ഷിജിത്, മണികണ്ഠൻ, ഗോകുൽ, വിഷ്ണു,രാഹുൽ, ശ്രീജിത്ത്‌, ജിഷ്ണു രഞ്ജിത്ത്, സുജിത്, സതീഷ്, ശിശിര, സത്യ എന്നിവരും കൂടെ ഈ സഹായം ഏറ്റെടുത്തു.
ഭക്ഷണ ആവശ്യവും, വൈകിയ സമയവും ആയതുകൊണ്ട് പുറത്തുപോയി സാധങ്ങൾ വേടിക്കാനുള്ള സാഹചര്യമായിരുന്നില്ല. അത് കൊണ്ട് ചുണ്ടേക്കാട് യൂണിറ്റിലെ സഖാക്കളുടെ വീടുകളിൽ നിന്നും അവശ്യ സാധനങ്ങൾ എത്തിച്ചു കൊണ്ട് അവർക്കുവേണ്ടിയുള്ള ഭക്ഷണം തയാറാക്കി.
ഭക്ഷണം എത്തിച്ചു നൽകിയപ്പോൾ സഖാവിനോട് ചോദിച്ചത് ഈ സഹായത്തിന് എന്തു പ്രതിഫലമാണ് വേണ്ടത് എന്നായിരുന്നു. സഖാവ് പറഞ്ഞത് ഇവിടെ DYFI സഖാക്കൾ ആവശ്യ സമയത്തിന് പിരിവിനു വരുമ്പോൾ അവരുടെ കയ്യിൽ താങ്കൾക്ക് കഴിയുന്നത് കൊടുത്ത് സഹായിച്ചാൽ മതി.
ആരുമില്ലെന്ന് തോന്നിയപ്പോൾ DYFI യുടെ അടുത്തേക്ക് താങ്കൾ എത്തിയത് ഞങ്ങളോടുള്ള വിശ്വാസം കൊണ്ടാണ്, ആ വിശ്വാസമാണ് ഞങ്ങളുടെ പ്രചോദനം, ഈ പ്രവർത്തനങ്ങളുമായി ഇനിയും ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും.
പ്രവർത്തനത്തിൽ മുന്നിട്ട് നിന്ന മേഖല പ്രസിഡന്റ് സഖാവ് രാമദാസിനും ചുണ്ടേക്കാട് DYFI യൂണിറ്റിലെ മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ 💪❤️✊️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here