ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും

ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും. പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ദില്ലിയില്‍ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.

ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.

2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 5.30ന് ഇടുക്കി കീരിത്തോട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്‌ക്കലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ മിസൈല്‍ താമസസ്ഥലത്ത് പതിച്ചായിരുന്നു മരണം. തുടര്‍ന്ന് അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here