രണ്ട് വർഷമായാലും വാക്‌സിനേഷൻ പൂർത്തിയാവില്ല;കേന്ദ്രത്തെ കുറ്റപ്പെടുത്തി ഹൈക്കോടതി

നിലവിലെ സ്ഥിതിയാണെങ്കിൽ വാക്‌സിൻ വിതരണം രണ്ട് വർഷമായാലും പൂർത്തിയാകില്ലെന്ന് മോദി സർക്കാരിനെ കുറ്റപ്പെടുത്തി ഹൈക്കോടതി.കേരളത്തിന് ആവശ്യമായ ഡോസ് വാക്സിൻ എപ്പോൾ ലഭ്യമാക്കുമെന്ന് ബുധനാഴ്ചക്കകം അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി പറഞ്ഞു.കേരളത്തിന് ലഭിച്ച വാക്സിൻ വളരെ കുറവാണന്നും ഹൈക്കോടതി വിമർശിച്ചു. കേരളത്തിലെ സാഹചര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്ന് കോടതി പറഞ്ഞു..

കേരളത്തിന് അനുവദിച്ച വാക്സിൻ പട്ടിക കേന്ദ്രം എന്തുകൊണ്ട് പ്രസിദ്ധീകരിക്കുകുന്നില്ലെന്നും കോടതി ആരാഞ്ഞു. കേന്ദ്രത്തിൻ്റെ വാക്സിൻ നയം ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയം സ്റ്റേ ചെയ്യണമെന്നും വില ഏകീകരിക്കണമെന്നും വാക്സിൻ നിർമ്മാണ സാങ്കേതിക വിദ്യ കെ എസ് ഡി പി അടക്കമുള്ളവർക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ശസ്ത്രസാഹിത്യ പരിഷത് മുൻ പ്രസിഡൻ്റ് കെ.പി അരവിന്ദൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.കേസിൽ വെള്ളിയാഴ്ചക്കകം സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകിട്ടുണ്ട് . വാക്സിൻ സാങ്കേതിക വിദ്യാ കൈമാറ്റം നയപരമായ തീരുമാനമാണന്ന് അസിസ്റ്റൻഡ് സോളിസിറ്റർ ജനറൽ അറിയിച്ചു.നീതി ആയോഗ് അംഗം ഡോക്ടർ വി.കെ.പോൾ സാങ്കേതീക വിദ്യ കൈമാറാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടന്നും എന്താണ് തടസമെന്നും കോടതി വാദത്തിനിടെ ആരാഞ്ഞു.

കേന്ദ്രത്തിൽ നിന്ന് പരമാവധി വാക്സിൻ ലഭിക്കാൻ കോടതി ഉത്തരവ് വേണമെന്ന് സ്റ്റേറ്റ് അറ്റോർണി ആവശ്യപ്പെട്ടു. കേരളത്തിൽ വാക്സിൻ നിർമാണം ഇപ്പോൾ പ്രായോഗികം അല്ലെന്നുംപരമാവധി ആളുകൾക്ക് വാക്സിൻ നൽകുകയാണ് വേണ്ടതെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.

വാക്സിൻ നിർമാണത്തിന് നാല് മാസമെങ്കിലും സമയമെടുക്കുമെന്ന് ഹർജിക്കാരൻ തന്നെ പറയുന്നുണ്ടന്നും ഇക്കാര്യം സംസ്ഥാനത്തിന് മാത്രമായി തീരുമാനിക്കാനാവില്ലന്നും അറ്റോർണി വ്യക്തമാക്കി.കെ.എസ് ഡി പി ക്ക് വാക്സിൻ നിർമാണത്തിന് വേണ്ടത്ര സൗകര്യമുണ്ടോഎന്നും കോടതി ആരാഞ്ഞു.കേന്ദ്ര നിലപാട് അറിഞ ശേഷം തുടർനടപടി ആവാമെന്ന് കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News