‘നമ്മൾ ഒന്നിച്ച്’ ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുവാൻ പുതിയ പദ്ധതിയുമായി മുഹമ്മദ് റിയാസ്

ബേപ്പൂർ മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി കൊവിഡ് കാല പരിരക്ഷയ്ക്കുള്ള പ്രത്യേക പദ്ധതിയുമായി നിയുക്ത എം എൽ എ മുഹമ്മദ് റിയാസ്. “നമ്മൾ -ഒന്നിച്ച്”എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.കൊവിഡ് മഹാമാരി അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കുള്ള സമഗ്ര സേവനങ്ങൾ ഒരു കുടക്കീഴിൽ തന്നെ ലഭ്യമാകും .

കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി സ്ഥാപനമായ സി. ആർ. സി, (CRC -K), ബേപ്പൂർ മണ്ഡലത്തിലെ തന്നെ ഹോപ് ഷോർ കടലുണ്ടി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിനായി 24 മണിക്കൂറും ലഭ്യമാകുന്ന പ്രത്യേക ഹെൽപ്‌ലൈൻ നമ്പർ 8089606995 പ്രവർത്തിക്കും.

വാക്സിനേഷൻ ഹെൽപ്‌ഡെസ്‌കിലൂടെ വാക്സിനേഷൻ രജിസ്‌ട്രേഷൻ, വാക്സിനേഷൻ സംബന്ധമായവയ്ക്കുള്ള സഹായം.24 മണിക്കൂറും പ്രവർത്തിക്കുന്ന, മാനസികാരോഗ്യ ഹെൽപ് ലൈൻ, (KIRAN) 18005990019. ഇതിൽ, ഏതുസമയവും ക്ലിനിക്കൽ സൈക്കോളോജിസ്റ്റിന്റെ സേവനം ലഭ്യമാണ്.ഭിന്നശേഷി കുട്ടികൾക്കായി ഓൺലൈൻ തെറാപ്പി, പുനരധിവാസ, നൈപുണ്യവികസന സേവനങ്ങൾ എന്നിവയും ലഭ്യമാണ് . അത്യാവശ്യ സന്ദർഭങ്ങളിൽ ഭിന്നശേഷിക്കാർക്കായി മരുന്ന്,ആംബുലൻസ്, ആഹാരം എന്നിവ എത്തിക്കുവാൻ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News