കേരള മുൻ ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു

കേരള മുൻ ഗവർണർ ആർ എൽ ഭാട്ടിയ അന്തരിച്ചു.100 വയസായിരുന്നു. കൊവിഡ് ബാധിച്ചായിരുന്നു അന്ത്യം.അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

2004 മുതല്‍ 2008 വരെ കേരള ഗവര്‍ണറായിരുന്നു അദ്ദേഹം. പിന്നീട്​ ബിഹാര്‍ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്​ഠിച്ചു.

വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 1972 മുതല്‍ ആറുതവണ കോണ്‍ഗ്രസ്​ പ്രതിനിധിയായി അമൃത്​സറില്‍നിന്ന്​ ലോക്​സഭയിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here