രാഷ്ട്രീയ സംഘർഷം രൂക്ഷം; ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നു: ഗവർണർ ജഗദീപ് ധാൻകർ

ബംഗാളിൽ ആളുകൾ വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നെന്നും, രാഷ്ട്രിയ സംഘർഷങ്ങൾ മൂലം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറി പോകുകയാണെന്നും ബംഗാൾ ഗവർണർ ജഗദീപ് ധാൻകർ പറഞ്ഞു.ബംഗാളിൽ നിന്നും കുടിയേറി അസമിലെത്തിയവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം.

മമത ബാനര്‍ജിയും ഗവര്‍ണറും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങൾ അതി രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധാൻകർ കഴിഞ്ഞ ദിവസം അസമിലെത്തിയത്.ബംഗാളിലെ ജനങ്ങൾ പോലീസിനെ ഭയപ്പെടുന്നുവെന്നും. ഭരണകക്ഷികളുടെ കളിപ്പാവയായി ബംഗാൾ മാറിയെന്നും ഗവർണർ അസമിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അസമിലേയ്ക്ക് കുടിയേറിയവരോട് തിരിച്ചുവരാൻ താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ ക്രിയാത്മക സമീപനത്തോടെ മുഖ്യമന്ത്രിയോട് സംസാരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.അതെസമയം ഇന്ന് ബംഗാളിലെ നന്ദിഗ്രാം ഉൾപ്പടെയുള്ള പ്രദേശനങ്ങൾ ഗവർണർ സന്ദർശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News