പ്രയാസം നേരിടുന്ന തൊഴിലാളികള്‍ക്ക് ക്ഷേമ പെന്‍ഷന്‍: കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സി ഐ ടി യു സംസ്ഥാന സെക്രട്ടറിയേറ്റ്

ലോക്ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന 1000 രൂപ വീതം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് സി ഐ ടി യു സംസ്ഥാന സെക്രട്ടറിയേറ്റ്.

അസംഘടിത- പരമ്പരാഗത മേഖലകളിലെ തൊഴിലാളികളും, സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളും ലോക്ഡൗണ്‍ മൂലം പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. അവരുടെ പ്രയാസങ്ങള്‍ അകറ്റാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അഭിനന്ദനാര്‍ഹമാണ്.

കൊവിഡ് വ്യാപിച്ച സാഹചര്യത്തില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തികാശ്വാസം നല്‍കണമെന്ന് ദേശീയ ട്രേഡ് യൂണിയനുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. തൊഴിലെടുക്കുന്നവരുടെയും, ദരിദ്രരുടെ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ നടപടികള്‍ കൈക്കൊള്ളാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് മാത്രമേ കഴിയൂ. ഇതാണ് ജനപക്ഷ ബദല്‍. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് സി ഐ ടി യു സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറി എളമരം കരീം ആഹ്വാനം ചെയ്തു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News