ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയില്‍ , മണിമല ആറ് അപകട നിലയ്ക്ക് മുകളില്‍ ഒഴുകി കൊണ്ടിരിക്കുന്നു.
കല്ലൂപ്പാറയില്‍ അപകടനിലയേക്കാള്‍ 0.08 മീറ്റര്‍ ഉയരത്തിലാണ് ജലനിരപ്പ് ഉള്ളത്. അച്ചന്‍കോവിലാറിലും സമാന സ്ഥിതിയാണ് ഉള്ളത്. തുമ്പമണ്ണില്‍ അപകടനിലയെക്കാള്‍ 0.50 മീറ്റര്‍ ഉയരത്തിലാണ് അച്ചന്കോവിലാറ് ഒഴുകുന്നത്.
രാവിലെ എട്ടു മണിക്ക് രേഖപ്പെടുത്തിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജല കമ്മീഷന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here