മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മിഷന്‍. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ കേന്ദ്ര ജല കമ്മിഷന്‍ മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

അച്ചന്‍കോവിലാറില്‍ കേന്ദ്ര ജലകമ്മീഷന്റെ തുമ്പമണ്‍ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ അച്ചന്‍കോവിലാറിലും പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറുക.

അതേസമയം,സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട് .വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട് .

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News