മൃതദേഹങ്ങൾ അടിഞ്ഞ് നദീതീരങ്ങൾ, മനുഷ്യാവകാശ കമ്മിഷൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു

ആശങ്ക അവസാനിക്കാതെ വീണ്ടും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. യുപിയിലെ ഗാസിപൂരിലാണ് ഇന്ന് രാവിലെയോടെ മൃതദേഹങ്ങൾ വീണ്ടും ഒഴുകിയെത്തിയത്. നദിയിലൂടെ മൃതദ്ദേഹങ്ങൾ ഒഴുകിയെത്തുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു.

ഗംഗയിലൂടെ ഇതുവരെ 130ഓളം മൃതദ്ദേഹങ്ങളാണ് ഒഴുകിയെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ ഗംഗയിലൂടെ ബീഹാർ ഇൽ 100ഓളം മൃതദേഹങ്ങളും, യുപിയിൽ 30 ഓളം മൃതദേഹങ്ങളുമാണ് ഒഴുകിയെത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ യുപിയിൽ മൃതദ്ദേഹങ്ങൾ മണലിൽ തട്ടുകളിൽ സംസ്കരിച്ച രീതിയിൽ ലഭിക്കുകയും ചെയ്തിരുന്നു .മൃതദേഹങ്ങൾ നദിയിലേക്ക് ഒഴുക്കുന്നത് തടയാൻ ബീഹാറിൽ ഗംഗ തീരത്ത് രാത്രി കാല പോലിസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്ര ജല വിഭവ മന്ത്രാലയത്തിനും , ഉത്തർപ്രദേശ്-ബീഹാർ സർക്കാരുകൾക്കും നോട്ടീസ് നൽകി. നാല് ആഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര മന്ത്രാലയം ജൽശക്തി സെക്രട്ടറിമാർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് നാല്‍പ്പതിനായിരം രൂപവരെ ചെലവുള്ള സാഹചര്യത്തിൽ, പണം കണ്ടെത്താനാകാതെ സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News