എവറസ്റ്റ് കീഴടക്കിയ ഈ സീസണിലെ ആദ്യ വനിതയായി താഷി യാങ്ഗോം

2021 സീസണിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടവുമായി ഇന്ത്യക്കാരി. അരുണാചൽ സ്വദേശി താഷി യാങ്ഗോമാണ് ഈ നേട്ടത്തിന് അർഹയായത്.

അരുണാചൽ പ്രദേശിലെ ദിരങ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗന്‍റൈനീറിങ് ആൻഡ് അലൈഡ് സ്പോർട്സിലാണ് (നിമാസ്) താഷി പരിശീലനം പൂർത്തിയാക്കിയത്. കേന്ദ്ര യുവജനകാര്യ മന്ത്രി കിരൺ റിജിജുവാണ് സന്തോഷ വാർത്ത ട്വീറ്റ് ചെയ്തത്.

നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പർവതാരോഹകയായി മാറ്റിയതെന്ന് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചു.മേയ് 21നാണ് താഷി മികച്ച നേട്ടം കൈവരിച്ചത്. നിമാസിൽ നിന്നും പരിശീലനം പൂർത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒമ്പതാമത്തെ പർവതാരോഹകയാണ് താഷി യാങ്ഗോം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News