ചാലക്കുടി ഡിവൈന്‍ നഗറില്‍ റെയിവേ പാലത്തിനു സമീപം മണ്ണിടിഞ്ഞു

തൃശ്ശൂര്‍ ചാലക്കുടി ഡിവൈന്‍ നഗറില്‍ റെയിവേ പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണു. റെയില്‍വേ അധികൃതരെത്തി പരിശോധന നടത്തിയ ശേഷം ട്രെയിനുകള്‍ കടത്തിവിട്ടു.

കനത്തമഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ മഴക്കെടുതി തുടരുകയാണ്. 9 ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. ടൗട്ട ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്തമഴയാണ് സംസ്ഥാനത്ത് തുടരുന്നത്.

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ കേന്ദ്ര ജല കമ്മിഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാല്‍ കേന്ദ്ര ജല കമ്മിഷന്‍ മണിമലയാറില്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമാക്കി. എറണാകുളം ജില്ലയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ വ്യാപകമായി അതിതീവ്രമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ അതിശക്തമായ കാറ്റും തുടരും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News