
തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു.ചാവക്കാട് കൊടുങ്ങല്ലൂർ മേഖലകളിൽ കടൽ ക്ഷോഭം രൂക്ഷമാകുന്നു.500 ഓളം വീടുകളിൽ വെള്ളം കയറുകയും മൂന്ന് വീടുകൾ പൂർണമായും തകരുകയും ചെയ്തു.
ജില്ലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു .130 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.നിലവിൽ കൊടുങ്ങല്ലൂർ മേഖലയിൽ ആറു ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
എറിയാട് കൊവിഡ് സെന്റർ തുറന്നു.ക്യാമ്പുകളിൽ എത്തുന്നവരിൽ പോസിറ്റീവ് ആയവരെ കൊവിഡ് സെന്ററിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here