ഇടുക്കി പവർ ഹൗസിനു സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചനിലയിൽ

ഇടുക്കി ചിത്തിരപുരം പവർ ഹൗസിനു സമീപം അൻപത്തിനാലുകാരൻ ഷോക്കേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.

വിദേശത്തായിരുന്ന സൗന്ദരരാജൻ ഭാര്യാ മാതാവിൻ്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് പവർഹൗസിലെ ഭാര്യ നിർമലയുടെ വീട്ടിൽ എത്തിയത്. ഇന്ന് രാവിലെ കടയിൽ പോകാൻ ഇറങ്ങിയ ഇദ്ദേഹത്തെ വീട്ടിൽ നിന്നും പത്തുമീറ്റർ താഴെ ഉച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News