കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ശിഖര്‍ ധവാന്‍

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം. നേരത്തെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും ഐ പി എല്ലില്‍ നിന്നുള്ള പുരസ്‌കാര തുകകളും നേരത്തെ നല്‍കിയിരുന്നു ധവാന്‍.

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കൈമാറിയ ശിഖര്‍ ധവാന് ഗുരുഗ്രാം പൊലീസ് നന്ദിയറിയിച്ചു. ചെറുതെങ്കിലും, മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട് എന്ന് ശിഖര്‍ ധവാന്‍ പ്രതികരിച്ചു. സമൂഹത്തിന് നല്ല നിലയില്‍ സഹായമെത്തിക്കാന്‍ എപ്പോഴും തയ്യാറാണ് എന്നും മഹാമാരിക്കെതിരെ ഇന്ത്യ പൊരുതുമെന്നും വിജയം കാണുമെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

‘മിഷന്‍ ഓക്സിജന്‍’ പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ കഴിഞ്ഞ മാസം സംഭാവന ചെയ്തിരുന്നു ശിഖര്‍ ധവാന്‍. ഐപിഎല്‍ പതിനാലാം സീസണില്‍ വ്യക്തിഗത മികവിന് ലഭിച്ച സമ്മാനത്തുകകളും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ധവാന്‍ നീക്കിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News