വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ല, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത് ; മുഖ്യമന്ത്രി

സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ പ്രത്യേക ചിഹ്നം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ടെന്നും യോജിച്ച പ്രവര്‍ത്തനം ആണ് ഇപ്പോള്‍ ആവശ്യമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പ്രത്യേകം രാഷ്ട്രീയം കാണും. എന്നാല്‍ അവര്‍ കൂട്ടായി ഒരുമയോടെയാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കൊടി വെച്ചും ചിഹ്നം വെച്ചും ഉള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കരുത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. മുഖ്യമന്ത്രി വ്യക്തമാക്കി.

വളണ്ടിയര്‍മാര്‍ അതത് സ്ഥലത് തന്നെ ഉള്ളവര്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങള്‍ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News