തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി; എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്.

മുരുഗന്‍ തുണൈ എന്ന ബോട്ടാണ് അതിശക്തമായ കാറ്റിലും മഴയിലും പെട്ട് മുങ്ങിയത്. ബോട്ടില്‍ എട്ടുപേരുണ്ടായിരുന്നെന്നാണ് സൂചന. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശികളും ഒഡീഷ സ്വദേശികളുമാണ് മുങ്ങിയ ബോട്ടില്‍ ഉണ്ടായിരുന്നത്. കോസ്റ്റ്ഗാര്‍ഡ് സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel