കോന്നി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സ്‌നേഹ യാത്ര

കോന്നി ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ സ്‌നേഹ യാത്ര ആരംഭിച്ചു. കൊവിഡ് പരിശോനയ്ക്കും ആശുപത്രി സേവനങ്ങള്‍ക്കുമായി കോന്നി ബ്ലോക്കില്‍ 10 മേഖലകളിലായി 20 വാഹനങ്ങള്‍ സര്‍വ്വീസ് നടത്തും.

സ്‌നേഹ യാത്ര ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ്‌ചെയ്തു.

ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാര്‍, ബ്ലോക്ക് പ്രസിഡന്റ് വി ശിവകുമാര്‍ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, ജിജോ മോഡി, രേഷ്മ മറിയം റോയി എന്നിവര്‍ സന്നിഹിതരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News