മഹാരാഷ്ട്രയില്‍ മരണം 80000 കടന്നു; ഇന്ന് മരണം 960

മഹാരാഷ്ട്രയില്‍ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ഇത് വരെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 80000 കടന്നിരിക്കയാണ്. ഇതില്‍ 14200 പേരാണ് മുംബൈയില്‍ മാത്രം മരണമടഞ്ഞത്.

സംസ്ഥാനത്ത് ഇന്ന് 34,848 പുതിയ കൊവിഡ് കേസുകളും 960 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 59,073 പേര്‍ക്കാണ് അസുഖം ഭേദമായത്. ഇതോടെ ആകെ കേസുകള്‍ 53,44,063 ആയി വര്‍ദ്ധിച്ചു. മരണസംഖ്യ 80,512 രേഖപ്പെടുത്തിയപ്പോള്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 47,67,053 ആയി റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,147 പുതിയ കൊവിഡ് കേസുകളും 62 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ മരണസംഖ്യ 14,200 ആയി ഉയര്‍ന്നു. 2,333 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 36,674 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് വരെ രോഗമുക്തി നേടിയവര്‍ 6,34,315.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News