മുംബൈ ഉല്ലാസനഗറിലെ കെട്ടിട ദുരന്തത്തില്‍ 4 മരണം

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ നഗറിലുള്ള താമസ സമുച്ചയത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 4 പേര്‍ മരണപ്പെട്ടു. മരിച്ചവരില്‍ 12 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഒരാളെ കാണാതായി.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് ഏകദേശം 46 കിലോമീറ്റര്‍ അകലെ താനെ ജില്ലയില്‍ ഉല്ലാസ് നഗര്‍ ക്യാമ്പ് നമ്പര്‍ 1 ലെ അഞ്ചു നില കെട്ടിടത്തിനാണ് അപകടം സംഭവിച്ചത്. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റീജിയണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ മേധാവി സന്തോഷ് കദം സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നാലാം നിലയിലെ ഒരു സ്ലാബ് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ താഴെയുള്ള നിലകള്‍ അടക്കം നിലം പൊത്തിയ ഭാഗത്തുണ്ടായിരുന്നവര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി 11 പേരെ പ്രഥമശുശ്രൂഷയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു

താനെ ദുരന്ത നിവാരണ സേനയിലെ സംഘമാണ് സംഭവസ്ഥലത്തെത്തി അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here