ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി

ഉത്തര്‍പ്രദേശില്‍ ഗംഗയിലൂടെ വീണ്ടും മൃതദേഹങ്ങള്‍ ഒഴുകിയെത്തി. യുപിയിലെ ഗാസിപുരില്‍ നദിയിലൂടെ മൃതദേഹം ഒഴുകിയെത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. ഗംഗാനദിയിലൂടെ ഇതുവരെ 130ഓളം മൃതദേഹങ്ങളാണ് ഒഴുകിയെത്തിയത്.

മൃതദേഹങ്ങള്‍ നദിയിലേക്ക് ഒഴുക്കുന്നത് തടയാന്‍ ബീഹാറില്‍ ഗംഗ തീരത്ത് രാത്രി കാല പൊലിസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി വരുന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ജല വിഭവ മന്ത്രാലയത്തിനും , ഉത്തര്‍പ്രദേശ്-ബീഹാര്‍ സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കി.

നാല് ആഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര മന്ത്രാലയം ജല്‍ശക്തി സെക്രട്ടറിമാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News