ADVERTISEMENT
സംസ്ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം.
തിരുവനന്തപുരം , തൃശൂർ , മലപ്പുറം , എറണാകുളം എന്നിവയാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍. ഇവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഉളളത്.
നിയന്ത്രണം നടപ്പാക്കാൻ 10000 പൊലീസ് സേനാംഗങ്ങള്‍ വിന്യസിക്കും
ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം.നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവും. ഭക്ഷണം എത്തിക്കാൻ വാർഡ്തല സമിതി പ്രവര്‍ത്തിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ പെട്രോള്‍ പമ്പ് എന്നിവ തുറക്കും. പാൽ, പത്രം ആറ് മണിക്ക് മുൻപ് എത്തിക്കണം. ബേക്കറി, പലവ്യഞ്ജനക്കട ഒന്നിടവിട്ട ദിവസങ്ങൾ മാത്രമായിരിക്കും.
ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്ക് തിങ്കൾ വ്യാഴം ദിവസങ്ങളിലും മാത്രം പ്രവര്‍ത്തിക്കും. അത്യാവശ്യക്കാർക്ക് മാത്രം യാത്രാനുമതി നല്‍കും.
മഹാരാഷ്‌ട്ര ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കാണുന്ന ഫംഗൽ ഇൻഫക്ഷൻ കേരളത്തിൽ കാണുന്നു. സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ച് വരുന്നു. അടുത്ത 24 മണിക്കൂർ കൂടി ടൗട്ടേയുടെ പ്രഭാവം ഉണ്ടാവും .
കൊവിഡ് വരുമെന്ന് കരുതി ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ ഇരിക്കരുത് എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.പരമാവധി ആളുകളെ ചുരുക്കി സത്യപ്രതിജ്ഞ നടത്താൻ ആണ് ശ്രമിക്കുന്നത് . വിദേശ കമ്പനികളില്‍ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു
Get real time update about this post categories directly on your device, subscribe now.