ഇംഗ്ലീഷ് എഫ് എ കപ്പ്: ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ

ഇംഗ്ലീഷ് എഫ് എ കപ്പിൽ ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ലെസ്റ്റർ സിറ്റിയുടെ വിജയം.

അറുപത്തിമൂന്നാം മിനുട്ടിൽ ബെൽജിയം താരം യൂറി ടീലിമേൻസിന്റെ വകയായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയഗോൾ. വിസ്മയകരമായ പ്രകടനം നടത്തിയ ഗോൾകീപ്പർ കാസ്പർ ഷ്മിഷേലാണ് ലെസ്റ്ററിന്റെ വിജയ ഹീറോ.

ലെസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ ആദ്യ എഫ് എ കപ്പ് നേട്ടമാണിത്. വില്യം രാജകുമാരൻ ഉൾപ്പെടെയുള്ളവർ ചരിത്ര കിരീട നേട്ടത്തിൽ ലെസ്റ്റർ സിറ്റിയെ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News