മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് :24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . സത്യപ്രതിജ്ഞയ്‌ക്ക്‌ നിയമസഭാ സെക്രട്ടറിയറ്റും ഒരുങ്ങി. 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌ തയ്യാറെടുപ്പ്‌ നടത്തുന്നത്.

20ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ശേഷം അന്ന് ആദ്യ മന്ത്രിസഭായോഗം ചേരും.യോ​ഗത്തിൽ നിയമസഭാ സമ്മേളനം വിളിക്കാൻ തീയതിയും പ്രോട്ടേം സ്‌പീക്കറെയും തീരുമാനിക്കും. തുടർന്ന്‌, ഗവർണർക്ക്‌ ശുപാർശ കൈമാറും. അതോടെയാണ്‌ സഭ വിളിച്ചുചേർക്കാൻ ഗവർണർ ഉത്തരവിറക്കുക. ഇതിനുപിന്നാലെ നിയമസഭാ സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ രേഖാമൂലം വിവരം നൽകും.

ആദ്യദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയും രണ്ടാംദിവസം സ്‌പീക്കർ തെരഞ്ഞെടുപ്പുമാകും. ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ ഒരുമാസം കഴിഞ്ഞാകും. ഈ സമ്മേളനം പിരിഞ്ഞാലുടൻ ഗവർണറുടെ നയപ്രഖ്യാപനത്തിനും ബജറ്റിനും വീണ്ടും സഭാസമ്മേളനം വിളിച്ചുചേർക്കും.

മെയ്‌ മാസം തന്നെ ഇതെല്ലാം പൂർത്തിയാക്കിയേക്കും.സത്യപ്രതിജ്ഞ കഴിഞ്ഞാൽ ഇവർക്കുള്ള താമസ സൗകര്യവും എൽഎൽഎ ഹോസ്‌റ്റലിൽ ഒരുക്കും. ഇതിനായി നിലവിലെ അംഗങ്ങൾക്ക്‌ മുറി ഒഴിയാനുള്ള നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. പുതിയ അംഗങ്ങൾക്ക്‌ പരിശീലനവും നൽകും. കൊവിഡ്‌ പശ്‌ചാത്തലത്തിൽ ഓൺലൈനിലാകും പരിശീലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News