രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തെരുവില്‍ പോസ്റ്ററുകള്‍. ഇതേ തുടര്‍ന്ന് ദില്ലി പൊലീസ് 15 പേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.
‘മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചത്’? എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയ ചോദ്യം. ദില്ലിയിലെ വിവിധ ഭാഗങ്ങളിലായി പോസ്റ്റര്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് വ്യക്തമാക്കി.
I REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?”
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
— Prakash Raj (@prakashraaj) May 15, 2021
ADVERTISEMENT
വ്യാഴാഴ്ച്ചയോടെയാണ് പൊലീസിന് പോസ്റ്ററുകളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിവിധ ജില്ലകളിലെ പൊലീസ് മേധാവികളെ അന്വേഷണത്തിനായി നിയോഗിച്ചു. 17 എഫ്‌ഐആറുകളാണ് 188 സെക്ഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതനുസരിച്ച് എഫ്‌ഐആറും കൂടുന്നതായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.