കൊവിഡ് :ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ മെയ് 23 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ മെയ് 23 വരെ നീട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി ദ്വീപില്‍ പൂര്‍ണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളില്‍ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ 1150 പേര്‍ക്കാണ് ലക്ഷദ്വീപില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് ഒന്നാം തരംഗത്തില്‍ ലക്ഷദ്വീപില്‍ ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News