നേരിയ ആശ്വാസം: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്തെ കൊവിഡ് കണക്കിൽ തുടർച്ചയായ കുറവാണ് റിപ്പോർട്ട്‌ ചെയ്തത്. 24 മണിക്കൂറിനിടെ 3,11,170 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 4077 മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 36 ലക്ഷത്തിലേറെയായി.

മഹാരാഷ്ട്രയിൽ 34,848 പുതിയ കേസുകളും, 960 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ പുതുതായി 41,664 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 349 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ബംഗാളിൽ 19,511 പേർക്കും രോഗം സ്ഥിരീകരിച്ചു.ബംഗാളിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട്‌ ചെയ്തത്.

ദില്ലിയിൽ 6430 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനമായി കുറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ബംഗാളിൽ ലോക്ക്ഡോൺ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് 6 മുതലാണ് ലോക്ക്ഡോൺ.

ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന് കേന്ദ്രം വ്യക്തമാക്കി . ഗ്രാമീണ മേഖയിൽ കൂടുതൽ രോഗബാധിതരുണ്ടാകുന്ന പശ്ചാത്തലത്തിൽ വീടുകളിലെത്തിയുള്ള പരിശോധനയ്ക്ക് കേന്ദ്ര നിർദ്ദേശം നൽകി.രാജ്യത്തെ 85% കൊവിഡ് കേസുകൾ 10 സംസ്ഥാനങ്ങളിൽ നിന്നാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ ആക്റ്റീവ് കേസുകളും 8 സംസ്ഥാനങ്ങളിൽ 5000 ത്തിന് മുകളിൽ ആക്റ്റീവ് കേസുകളും നിലവിലുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.രാജ്യത്ത് 850 മില്യൺ ഡോസ് സ്പുട്ണിക് V വാക്‌സിൻ പ്രതിവർഷം ഉത്പാദിപ്പിക്കുമെന്ന് റഷ്യൻ അംബാസിഡർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News