പ്രശസ്ത നർത്തകി സുധ ചന്ദ്രന്റെ പിതാവ് കെ ഡി ചന്ദ്രൻ അന്തരിച്ചു

ചലച്ചിത്ര നടിയും പ്രശസ്ത നർത്തകിയുമായ സുധ ചന്ദ്രന്റെ പിതാവ് കെ ഡി ചന്ദ്രൻ അന്തരിച്ചു. 85 വയസ്സായിരുന്നു. മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവർത്തകനുമാണ് കെ ഡി ചന്ദ്രൻ .

വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം . നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിനിമാ-ടെലിവിഷൻ താരം സുധ ചന്ദ്രൻ ഏക മകളാണ്. മകളോടൊപ്പമാണ് അവസാന നാളുകൾ ചെലവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News