
ടൗട്ടെ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി ഗോവ തീരത്തേക്ക് നീങ്ങുന്നു. ഗോവയിലെ പനാജിയിൽ നിന്ന് 220 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് കരയിലേക്ക് കടക്കും.
ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും, ഉച്ചകഴിഞ്ഞ് ഗോവയുടെ വടക്ക്-വടക്കുപടിഞ്ഞാറായിരിക്കും ഇതിന്റെ കേന്ദ്രമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരം മുഴുവനും ജാഗ്രത പാലിക്കുകയാണ്.ചുഴലിക്കാറ്റ് കർണാടകയിലെ 73 ഗ്രാമങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. 4 മരണങ്ങളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here