ജലനിരപ്പ് ഉയർന്നു: പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്. അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, പടിയൂർ, ഇരിക്കൂർ, ചെങ്ങളായി പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പൊലീസ് ഫയർഫോഴ്‌സ് തുടങ്ങിയവ സ്ഥലത്ത് സജ്ജമാണ്. 27.52 മീറ്ററാണ് ഡാമിന്റെ പരമാവധി ശേഷി. നിലവിൽ 24.55 മീറ്ററാണ് ജലനിരപ്പ്. ഓരോ മണിക്കൂറിലും ജലനിരപ്പ് 10 സെന്റിമിറ്റർ ഉയരുന്നുണ്ട്.

പഴശ്ശി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം കണക്കിലെടുത്താണ് ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News