കൊവിഡും ന്യുമോണിയയും

കൊവിഡും ന്യുമോണിയയും: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കൊവിഡ് 19 ബാധിക്കുന്നവരിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന മരണ കാരണമാകുന്ന അവസ്ഥയാണ് ന്യുമോണിയ. ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളാണ് ന്യൂമോണിയ ബാധിച്ചവരിൽ കണ്ടു വരുന്നത്. എന്നാൽ ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ ചിലർ അവസ്ഥയുടെ മൂർദ്ധന്യാവസ്ഥയിൽ മാത്രമാണ് രോഗ തീവ്രത തിരിച്ചറിയുന്നത്.

സാധാരണ ന്യൂമോണിയായേക്കാൾ നാലിരട്ടി മാരകമാണ് കൊവിഡ് ബാധയെ തുടർന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയ. തുടക്കത്തിൽ തന്നെ തിരിച്ചറിയുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേയ്ക്ക് ഇത് മാറും.ചെറിയ ലക്ഷണങ്ങളോടെയുള്ള കൊവിഡില്‍ നിന്ന് ആളുകള്‍ എളുപ്പത്തില്‍ രക്ഷ നേടുന്നുണ്ട്. എന്നാല്‍ ന്യുമോണിയ ബാധിച്ചവരുടെ കാര്യം അങ്ങനെയല്ല. അവരില്‍ ചികിത്സ ഫലം കാണാനുള്ള സാധ്യതകള്‍ കുറവായി വരും. ശ്വാസകോശം പ്രശ്‌നത്തിലാകുന്നതോടെ ശരീരത്തില്‍ വേണ്ട വിധത്തില്‍ ഓക്‌സിജന്‍ വിതരണം നടക്കാതെ വരും. ഇത് പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. വൃക്ക തകരാറിലാകാനും, ഹാര്‍ട്ട് ഫെയിലിയര്‍ സംഭവിക്കാനുമെല്ലാം ഇത് കാരണമാകുന്നുണ്ട്..

നിങ്ങളുടെ ശ്വാസകോശത്തിനുള്ളിലെ ചെറിയ വായു അറകളിൽ വീക്കം ഉണ്ടാക്കുന്ന ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. ഇത് ശ്വാസനം തടസപ്പെടുത്തുന്നു. കടുത്ത ശ്വാസം മുട്ടൽ, ചുമ, പനി, നെഞ്ചുവേദന, ജലദോഷം അല്ലെങ്കിൽ ക്ഷീണം എന്നിവ ഉണ്ടാകാം.സാധാരണഗതിയില്‍ പിടിപെടുന്ന ന്യുമോണിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് കൊവിഡ് 19 ന്യുമോണിയയിലും പ്രകടമാകുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, വരണ്ട ചുമ, തൊണ്ടവേദന, പനി, ക്ഷീണം, കുളിര്, തലവേദന, രുചിയും ഗന്ധവും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയിലേത് ലക്ഷണം വേണമെങ്കിലും അനുഭവപ്പെടാം.
അടുത്ത ഘട്ടമാകുമ്പോഴേക്ക് ശ്വാസതടസം വര്‍ധിച്ച് ശ്വാസമെടുക്കാന്‍ പോലുമാകാത്ത ഗുരുതരമായ അവസ്ഥ, ഹൃദയമിടിപ്പ് കൂടുക, തലകറക്കം, വിയര്‍ത്തുകൊണ്ടേയിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം.

അറുപത്തിയഞ്ചിന് മുകളില്‍ പ്രായം വരുന്നവരാണെങ്കില്‍ കൊവിഡ് 19- ന്യുമോണിയ തീര്‍ച്ചയായും വലിയ ഭീഷണിയാണ് സൃഷ്ടിക്കുകയെന്നും ആസ്ത്മ, മറ്റ് ശ്വാസകശ രോഗങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, അമിതവണ്ണം എന്നിവയുള്ളവരിലാണെങ്കിലും കൊവിഡ് 19 ന്യുമോണിയ അപകട സാധ്യതകള്‍ കൂട്ടുന്നു

ന്യൂമോണിയയെ അതിജീവിക്കാനുള്ള മരുന്നുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. എന്നാൽ ഏറ്റവും ഗുരുതരമായ കേസുകളിൽ, വെന്റിലേറ്റർ ഉപയോഗിച്ച് ശ്വസനം സാധ്യമാക്കുകയാണ് ചെയ്യാനുള്ളത്. അതുകൊണ്ട് തന്നെ ന്യൂമോണിയ പിടിപെട്ടാൽ ആശുപത്രിവാസം അത്യാവശ്യമായി വരികയും ചെയ്യും.

COVID-19 അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകളുടെ തുടർഫലമായി ന്യുമോണിയ ബാധിക്കും. എന്നാൽ ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയും ന്യുമോണിയ ഉണ്ടാകുന്നതിന് കാരണമാകും.കൊറോണ ബാധയെ തുടർന്നുണ്ടാകുന്ന ന്യൂമോണിയ പലരിലും തുടക്കത്തിൽ അറിയാതെ പോകുന്നു എന്നതാണ് സത്യാവസ്ഥ. നേരിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടാത്തത് തന്നെ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News