കനത്ത മഴയും കടൽക്ഷോഭവും; ആലപ്പുഴയിൽ വ്യാപക നാശനഷ്ടം

കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭത്തിലുമായി ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. ജില്ലയിൽ 19 വീട് പൂർണമായി നശിച്ചു. 423 വീടുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് ഏറ്റവുമധികം നാശനഷ്ടമെന്ന് റവന്യൂവകുപ്പ് വ്യക്തമാക്കി .

അതേസമയം,കനത്തമഴയും കടല്‍ക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയില്‍ വിവിധ താലൂക്കുകളിലായി ദുരിതാശ്വാസ ക്യാംപുകള്‍ പ്രവത്തനമാരംഭിച്ചിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here