കൊവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേർ പിടിയിൽ

ചെന്നൈ: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ്​ രോഗികൾക്ക്​ കൈമാറി. ശേഷിക്കുന്ന കുപ്പികൾ രോഗികളുടെ ചികിത്സയ്ക്കായി വിട്ടുകൊടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലിന്റെ നേതൃത്വത്തിലാണ്​ അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലക്ക്​ വിൽക്കാൻ ശ്രമിച്ചവരെയും​ അറസ്​റ്റ്​ ചെയ്​തത്​. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

11 കേസുകളാണ്​ ഇതുവരെ കരിഞ്ചന്തയിൽ മരുന്ന്​ വിൽക്കാൻ ശ്രമിച്ചതിന്​ ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here