പകര്‍ച്ചവ്യാധി പ്രതിരോധം: മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: ഡ്രൈ ഡേയുടെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണത്തിനായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഈ വരുന്ന മഴക്കാലത്ത് കേരളത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

കൊവിഡിനെതിരെ വലിയ പോരാട്ടം നടത്തുന്നതിനിടയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടി ശ്രദ്ധിക്കണം. കൊവിഡ് പോസിറ്റീവായി കഴിയുന്ന വിവിധ കേന്ദ്രങ്ങളുടെ പരിസരം ശുചിയാക്കണം. ഒരു ഭാഗത്ത് കൊവിഡ് മറുഭാഗത്ത് ഡെങ്കിപ്പനി എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. അവിടങ്ങളിലെല്ലാം പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധയുണ്ടാകണം. കൊവിഡിനെ നേരിടുന്നതിനോടൊപ്പം തന്നെ മറ്റ് പകര്‍ച്ച വ്യാധികളേയും നേരിടുന്നതാണ്. അതിനാവശ്യമായ മനുഷ്യ വിഭവശേഷിയും ഒക്കെ സമാഹരിച്ച് സജ്ജമാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News