ഇന്ത്യൻ ബാഡ്മിന്റണ്‍ പരിശീലകന്‍ എസ് ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു

ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന എസ് ബാലചന്ദ്രൻ നായർ അന്തരിച്ചു. തിരുവനന്തുപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഏറെക്കാലം ഇന്ത്യൻ ടീമിം പരിശീലകനായിരുന്ന ബാലചന്ദ്രൻ നായർ നിരവധി ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ടീമിനെ അനുഗമിച്ചിട്ടുണ്ട്. വർഷങ്ങളോളം തൃശൂർ സായിയിൽ പരിശീലകനായിരുന്നു. ദേശീയ താരങ്ങളായ യു വിമൽകുമാർ, ഒളിമ്പ്യൻ വി ദിജു, സനേവ് തോമസ്, ജോർജ് തോമസ് തുടങ്ങിയ താരങ്ങള്‍ വളര്‍ന്നുവന്നത് .

മൂന്ന് തവണ ദ്രോണാചാര്യ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും അവാർഡ് നേട്ടമെന്ന ആ​ഗ്രഹം ബാക്കിയാക്കിയാണ് വിയോ​ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News