മന്ത്രവാദത്തിനെന്ന് സംശയം; കൊല്ലം കരുനാഗപ്പള്ളിയില്‍ ആടിന്റെ തലയറുത്ത് മാറ്റി

കരുനാഗപ്പള്ളി: വീട്ടില്‍ വളര്‍ത്തിയ മുന്തിയ ഇനം ആടിന്റെ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍ കാണപ്പെട്ടു. തഴവ കുതിരപ്പന്തി പുത്തന്‍തറയില്‍ റിട്ട: കൃഷി ഓഫീസര്‍ പി.സി.വിജയകുമാറിന്റെ വീട്ടിലെ പെണ്‍ ആടിന്റെ തലയറുത്ത് കൊണ്ട് പോയത്.

അല്‍പം പോലും ആടിന്റെ ചോര തറയില്‍ വീഴാത്ത നിലയില്‍ ആണ് ആടിന്റെ തലയറുത്ത് എടുത്തത്. വീട്ട്കാര്‍ പുലര്‍ച്ചെ തൊഴുത്തില്‍ ആടിന് തീറ്റ കൊടുക്കാന്‍ ചെന്നപ്പോള്‍ ആണ് ഇത്തരത്തില്‍ കാണപ്പെട്ടത്.

മന്ത്രവാദത്തിന് വേണ്ടിയാണ് ആടിന്റെ തലയറുത്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here