ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ്; ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിടും.

ദ്യോക്കോവിച്ച് ഇറ്റലിയുടെ ലോറന്‍സോ സൊനേഗോയെ സെമിയില്‍ തോല്‍പിച്ചപ്പോള്‍ നദാല്‍ അമേരിക്കയുടെ റീലി ഒപ്പെല്‍ക്കയെ പരാജയപ്പെടുത്തി.

ദ്യോക്കോവിച്ച് 5 തവണയും നദാല്‍ 9 തവണയും ടൂര്‍ണമെന്റില്‍ കിരീടം നേടിയിട്ടുണ്ട്. ഫൈനലില്‍ ഇത് ആറാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്.ഇതില്‍ 3 ജയം നദാലും 2ജയം ദ്യോക്കോയും സ്വന്തമാക്കി.

രാത്രി 8:30 നാണ് ഫൈനല്‍.അതേ സമയം വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ പോളണ്ടിന്റെ ഇഗ സ്യാതെക്കിനെ നേരിടും. അമേരിക്കയുടെ കോക്കോ ഗൗഫിനെ തോല്‍പിച്ചാണ് ഇഗ ഫൈനലിലെത്തിയത്.

ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിക്കിനെ തോല്‍പിച്ചാണ് കരോലിന പ്ലിസ്‌ക്കോവയുടെ ഫൈനല്‍ പ്രവേശം. രണ്ടാം കിരീടം തേടിയാണ് പ്ലിസ്‌ക്കോവ ഇറങ്ങുക. ഇഗ സ്യാതെക്കിന്റെ ആദ്യ ഇറ്റാലിയന്‍ ഓപ്പണ്‍ ഫൈനലാണിത്. വൈകീട്ട് ആറ് മണിക്കാണ് വനിതാ സിംഗിള്‍സ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News