മുഹമ്മദ് റിയാസിന്‍റെ പോസ്റ്റിന് പിന്നാലെ ശുഭവാര്‍ത്ത ; ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ടുകള്‍ കണ്ടെത്തി

ബേപ്പൂരില്‍ നിന്ന് കാണാതായ ബോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നും പ്രത്യാശ കൈവിടാതെ ശുഭവാര്‍ത്തകള്‍ക്കായി കാത്തിരിക്കാമെന്നുമുള്ള നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ശുഭ വാര്‍ത്തയെത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ബോട്ടുകളും കണ്ടെത്തിയെന്ന ശുഭവാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ബേപ്പൂരില്‍ നിന്നും മീന്‍ പിടിത്തത്തിന് പോയി കാണാതായ ‘അജ്മീര്‍ ഷാ ‘ എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം മുഹമ്മദ് റിയാസ് തന്നെയാണ് പങ്കുവെച്ചത്.

ബേപ്പൂരില്‍ നിന്നും മീന്‍ പിടിത്തത്തിന് പോയി കാണാതായ ‘അജ്മീര്‍ ഷാ ‘ എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണ്. എല്ലാവരും സുരക്ഷിതരാണെന്നും കാലാവസ്ഥ അനുകൂലമായാല്‍ കരപറ്റും എന്നാണ് അല്പസമയം മുന്‍പ് സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയന്‍ വിളിച്ചറിയിച്ചതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരമാലകളെ കീറിമുറിച്ച് ദിവസങ്ങളോളം മഞ്ഞും മഴയും കാറ്റും സഹിച്ച്, മരണത്തെ മുഖാമുഖം കണ്ട് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ജീവിതം എപ്പോഴുമൊരു നൂല്‍പ്പാലത്തിലൂടെയുള്ള സഞ്ചാരമാണ്. ഇന്ന് ബേപ്പൂരില്‍ നിന്ന് ലഭിക്കുന്ന വിവരം അത്ര ശുഭകരമല്ലെന്നും നമ്മുടെ രണ്ട് സഹോദരങ്ങളുടെ ബോട്ടുകള്‍ മീന്‍പിടിത്തത്തിനായി പുറപ്പെട്ടിട്ട് ഇതുവരെയും തിരിച്ചെത്തിയിട്ടില്ലെന്നും പ്രത്യാശ കൈവിടാതെ ശുഭവാര്‍ത്തകള്‍ക്കായ കാത്തിരിക്കാമെന്നുമായിരുന്നു മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News