ഉമ്മ കരുതിവെച്ച പെന്‍ഷന്‍ തുക മരണത്തിന് ശേഷം മക്കള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ഇന്ന് രാവിലെയാണ് തിരുവനന്തപുരം പാലോട് പനങ്ങോട് സ്വദേശി ഐഷാ ബീവി മരണപെട്ടത്. 88 വയസായിരുന്നു. വാർദ്ധക്യ സഹചമായ അസുഖംമൂലം കിടപ്പിലായ ഈ ഉമ്മ തനിക്ക് കിട്ടിയ ക്ഷേമ പെൻഷനിൽ നിന്ന് ഒരു ചെറിയ തുക മാറ്റിവയ്ക്കുമായിരുന്നു.

തൻ്റെ മരണ സമയത്ത് സംസ്കാരത്തിനും മറ്റു ചിലവുകൾക്കും വേണ്ടിയാണ് ഉമ്മ തുക മാറ്റിവച്ചത്. ഓരോ തവണയും പെൻഷൻ കിട്ടുമ്പോൾ ഒരു ചെറു വിഹിതം ചെറുമകനായ അസീമിനെയാണ് ഏൽപ്പിച്ചിരുന്നത്.

ഇന്ന് പുലർച്ചെ ഐ ഷാബീവി മരണപെട്ടു. എന്നാൽ കരുതിവച്ചിരുന്ന പതിനായിരം രൂപ മക്കൾ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഈ തുക വിനിയോഗിക്കുന്നതുമൂലം ഉമ്മയുടെ ആത്മാവിന് പുണ്യം ലഭിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മരണ വീട്ടിലെത്തിയ വാമനപുരം എം എൽ എ. ഡി.കെ മുരളി തുക ഏറ്റ് വാങ്ങി. സി.പി.എം പെരിങ്ങമ്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോർജ് ജോസഫ് സന്നിഹിതനായിരുന്നു. മകൻ ഷാജഹാൻ CPIM കട്ടയ്ക്കാൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News