പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം ; നദികളിലെ ജലനിരപ്പ് താഴ്ന്നു

തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. പമ്പ ഉള്‍പ്പെടെയുള്ള നദികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ തീരത്ത് ആശങ്കയൊഴിയുന്നു. 3 താലൂക്കുകളില്‍ സജ്ജമാക്കിയ ക്യാമ്പില്‍ 90 കുടുംബങ്ങളെ നിലവില്‍ മാറ്റി പാര്‍പ്പിച്ചു.

പ്രളയ സാധ്യതയുടെ പശ്ചാത്തല മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന പത്തനംതിട്ടയില്‍ മാറിയും മറിഞ്ഞും നില്‍ക്കുകയാണ് മഴ. മൂന്നാം ദിനവും രാവിലെ മുതല്‍ തന്നെ മണിക്കൂറുകള്‍ ഇടവിട്ട് ജില്ലയില്‍ മഴ ലഭിച്ചു. മണിമലയാറ്റിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു.

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അല്‍പം താഴ്ത്തി. ആശങ്കപ്പെടുത്തിയ പമ്പാനദിയുടെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു. ഇതോടെ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക ഒഴിഞ്ഞെങ്കിലും പലരും വീടുകളിലേക്ക് മടങ്ങിയിട്ടില്ല.

തിരുവല്ല താലൂക്കിലെ അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്ന് താലൂക്കുകളിലെ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി 90 പേരെയാണ് ഇതിനോടകം മാറ്റിപാര്‍പ്പിച്ചത്. 3.87 കോടി രൂപയുടെ കൃഷിനാശം രേഖപ്പെടുത്തിയിട്ടുണ്ട്.
14000 കര്‍ഷകരുടെ 133 ഹെക്ടര്‍ കൃഷി ആണ് വെള്ളം കയറി നശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here