ഒരു വിഭാഗം റേഷന്‍ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ല: ട്രേഡ് യൂണിയന്‍ സംഘടനകള്‍

ഒരു വിഭാഗം റേഷൻ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സി ഐ ടീ യു, കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന് എ ഐ ടി യു സി എന്നിവര്‍ വ്യക്തമാക്കി .

യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരത്തിലേക്ക് നയിച്ച പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഗണിക്കുകയും റേഷന്‍ കടയിലെ ജീവനക്കാരെ മുന്നണി പോരാളികളായി കണ്ടുകൊണ്ട്‌ കൊവിഡ്‌ വാക്സിന്‍ നല്‍കുന്നതിനു ഉത്തരവ് നല്‍കുമെന്നുള്ള ഉറപ്പിന്മേല്‍ ആണ് സമരത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം ട്രേഡ് യൂണിയന്‍ സംയുക്ത സമിതി എടുത്തത്.

അതെ സമയം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമുള്ള സൌജന്യ അരിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റും വിതരണം ആരംഭിക്കുന്ന 17ആം തീയ്യതി തന്നെ സമരം നടത്താന്‍ ചില സംഘടനകള്‍ തീരുമാനിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും കൊവിഡ്‌,കടല്‍ക്ഷോഭം, അതിതീവ്ര മഴ എന്നിവ നേരിടുന്ന ഇക്കാലയളവില്‍ കടയടപ്പ് സമരം ഒഴിവാക്കപ്പെടെണ്ടത് അനിവാര്യമാണെന്നും കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സി ഐ ടിയു ഭാരവാഹികളായ എക്സ്.എംപി. കെ ചന്ദ്രൻപിള്ള, ഡാനിയൽ ജോർജ് എ ഐ ടീ യു സി യെ പ്രതിനിധീകരിച്ച് ജെ.ഉദയഭാനു ,പ്രിയൻ കുമാർ തുടങ്ങിയവർ വാർത്ത കുറിപ്പിൽ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News